8

ഹാപ്പി ന്യൂ ഇയര്‍

വായിച്ചുത്തുടങ്ങുന്നതിനു മുന്നേ :


അക്ഷരതെറ്റുകൾ ഉണ്ടാവും, വരമൊഴി എഡിറ്റർ സപ്പോർട്ട്‌ ചെയ്യാത്ത പ്രശ്നം, പിന്നെ മംഗ്ലീഷിൽ ടൈപ്‌ ചെയ്യുന്നു എന്ന പ്രശ്നവും.


മലയാളം അറിയാം എന്നതു കൊണ്ടു മാത്രം എന്തും എഴുതി ഫലിപ്പിക്കാനാവണം എന്നില്ല.. അപ്പൊ മുറി മലയാളം ആയാലോ? അതാണു എന്റെ അവസ്ഥ. അറിയുന്ന പോലെ കുത്തിക്കുറിച്ചിട്ടുണ്ട്‌.. ആദ്യത്തെ ശ്രമമാണ്‌.. തെറ്റുകൾ കാണുമ്പോൾ ഫീൽ ഫ്രീ ടു കറക്റ്റ്‌.[കമ്മന്റ്‌ ബോക്സ്‌ ഓപൺ ആണ്‌..]


നല്ല മലയാളം ബ്ലോഗ്ഗർമാർ തെറി വിളിക്കരുത്‌..[ മുൻകൂർ ജാമ്യം]

***


ആ ബീച്ചിലിരുന്നു തിരമാലകളെണ്ണുമ്പോൾ അയാളുടെ മനസ്സ്‌ കലുഷിതമായിരുന്നു.. ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലൊരു നിർവ്വികാരത.. മുഷിഞ്ഞ ജീൻസും ഒതുക്കമില്ലാത്ത മുടിയും പാതി കുടിച്ചു തീർത്ത ബീയറിന്റെ കുപ്പിയും, എല്ലാം കൂടി അയാൾക്കൊരു ഭ്രാന്തൻ പരിവേഷം കൈവന്നിരിക്കുന്നു.

ഡിസംബർ 31 രാത്രി.. ബീച്ചിൽ നല്ല തിരക്ക്‌..എല്ലാവരും ചേർന്നു പുതുവർഷപ്പിറവി ആഘോഷിക്കുന്നു.. തന്റെ ചിന്തകളുടെ ചിറകേറി അയാൾ ഏതോ ലോകത്തെക്കെത്തിയിരുന്നു.. അയാളുടെ കണ്ണീൽ നിന്നും 2 തുള്ളി കണ്ണിർ പൊഴിഞ്ഞു വീണു. കഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ചിന്തകളിൽ നിറഞ്ഞു..

"ഇനിയും എഴുതണം"- അച്ഛൻ പറഞ്ഞ വാക്കുകൾ അയാളുടെ ചെവിയിൽ അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു. അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നസുന്ദര ലോകവും എല്ലാം അയാളുടെ ഓർമയിൽ മിന്നിമറഞ്ഞു.. പിന്നീടു തറവാട്‌ വിറ്റതും, നാടുവിട്ടൊടിപ്പൊയതും, തിരികെവന്നതും, പിന്നെ പഠിച്ചു ജോലി നേടിയതും,അവിടെ നിന്നു നാടും വീടുമെല്ലാം വിട്ടു വിദേശത്തെ ജോലിക്കു പൊയതും.. എല്ലാം എന്തിനായിരുന്നുവേന്ന് അയാൾ ഓർത്തു..പണം, പണം മാത്രമായിരുന്നു ലക്ഷ്യം.. അതിനു മാത്രമായി ജീവിച്ചു.. പണിയെടുതു.. ഒടുക്കം പണം അയാളുടെ ജീവിതം തകർത്തു..

കൈ നിറയെ പണവും, പ്രൗഡിയും വന്നപ്പോൾ അയാൽ താൻ വന്ന വഴി മറന്നു.. മദ്യത്തിനും പെണ്ണിനും മയക്കുമരുന്നിനും അയാൾ തന്റെ ജീവിതം തന്നെ സമർപ്പിച്ചു.. ഒടുക്കം തന്റെ ഭാര്യ തന്റെ തന്നെ ഓഫീസ്‌ സ്റ്റാഫിന്റെ കൂടെ പൊയപ്പൊഴും ഇപ്പൊഴുള്ള അതെ നിസംഗതയായിരുന്നു അയാളുടെ മുഖത്ത്‌.. പിന്നീട്‌ എല്ലം തിരിച്ചറിഞ്ഞ്‌ തിരുത്തിത്തുടങ്ങിയപ്പൊഴെക്കും സമയം അതിക്രമിച്ചിരുന്നു.. ഉള്ളതെല്ലം വിറ്റു കടം തീർത്തു നാട്ടിലേക്കു മടങ്ങുമ്പോൾ കയ്യിൽ ബാക്കിയായത്‌ ചിതലരിച്ച ഒരു ഭാഗവതവും പിന്നെ കുറച്ചു രൂപയും.

സ്വയം വരുത്തി വെച്ച രോഗവും, കുത്തഴിഞ്ഞ ജീവിതവും അയാളെ സ്വന്തക്കാർക്കുപോലും വേണ്ടാതവനാക്കി.. ഒന്നിനൊടും പരാതിപ്പെടാതെ അയാൾ വീട്ടിൽനിന്നും ഇറങ്ങി നടന്നു.. പിന്നീടു ചായക്കടയുടെ മുകളിലെ ഇരുണ്ട മുറി അയാളുടെ സ്വന്തമായി.. അവിടെ കെട്ടിവെച്ചിരുന്ന പഴയ പുസ്തകക്കെട്ടുകൾ അയാൾക്കു കൂട്ടായി..ഉറക്കത്തിൽ ഞെട്ടിയുണർന്നു പിന്നീടു വീണ്ടും ഉറങ്ങാൻ അരികിൽ വെച്ചിരുന്നു മദ്യക്കുപ്പികൾ അയാൾക്കു തുണയായി..

പല രാത്രികളിലും ദു:സ്വപ്നങ്ങൾ കണ്ടയാൾ ഉണർന്നു.. കുപ്പികൾ എറിഞ്ഞുടച്ചും സ്വയം മുറിവേൽപ്പിച്ചും അയാൾ തന്റെ കോപമടക്കി.." ഇനിയും എഴുതണം" അച്ഛന്റെ വാക്കുകൾ പലപ്പോഴും അയാളുടെ ചിന്തകളെ അസ്വസ്ഥമാക്കി.. സ്വസ്ഥത നഷ്ടപെടുന്ന അവസരങ്ങളിൽ അയാൽക്കു കൂട്ടാവുന്നത്‌ കടലും തിരമാലകളുമൊക്കെയാണ്‌. പല രാത്രികളും അയാൾ ആ കടലൊരത്ത്‌ തനിച്ചിരുന്നു തന്റെ വിഷമങ്ങൾ സ്വയം പറഞ്ഞിട്ടുണ്ട്‌.. സ്വയം ശപിച്ചിട്ടുണ്ട്‌..

അന്നും അങ്ങിനെ ഒരു രാത്രിയായിരുന്നു.. ഉറക്കം ഞെട്ടി എഴുനേറ്റപ്പൊഴൊൾ മനസ്സിൽ അവളുടെ രൂപമായിരുന്നു..പണ്ടെപ്പൊഴൊ അയാളുടെ കൈ പിടിച്ചു ആ കടൽക്കരയിലൂടെ നടന്നു പോയിരുന്ന അവളുടെ രൂപം..പണത്തിനായുള്ള ഓട്ടപ്പാച്ചിലിനിടയിൽ അയാൾ തന്നെ മറന്ന, മറന്നെന്നു സ്വയം വിശ്വസിപ്പിച്ച അവളുടെ രൂപം.. ആ ഓർമയിൽ അയാൾ ആ കടൽത്തീരത്തിരുന്നു.. അവളുടെ ആത്മഹത്യയുടെ വിവരം പണ്ടെങ്ങോ ആരോ വിളിച്ചു പറഞ്ഞതയാളുടെ ഓർമയിലുണ്ടായിരുന്നു.

ഒരു നിമിഷം, അയാൾ തന്റെ ചിന്തകളിൽ നിന്നുണർന്നു.. ആകാശത്തപ്പോൾ വർണ്ണമഴ.. ഹാപ്പി ന്യൂ ഇയർ.. ഹാപ്പി ന്യൂ ഇയർ.. ആരൊക്കെയോ വിളിച്ചു പറയുന്നു.. അരികിലുണ്ടായിരുന്ന മനുഷ്യനോടു അയാൾ പറഞ്ഞു "ഹാപ്പി ന്യൂ ഇയർ".. അവിടെ നിന്നെഴുന്നേറ്റയാൾ പതിയെ തിരമാലകളിൽ തന്റെ കാൽ നനച്ചു.. പിന്നീട്‌ മുന്നോടു നടന്നു.. പിറകിൽ നിന്നും ചിയേർസ്‌ പറയുന്നതും ആഘോഷം നടക്കുന്നതും ഒന്നും അയാളെ പിടിച്ചു നിർത്തിയില്ല.. മുന്നോട്ടു മുന്നോട്ടു നടന്നയാൾ..

കരയിൽ, ഒഴിഞ്ഞ മദ്യക്കുപ്പിക്കരികെ ഒരു തേഞ്ഞ ചെരുപ്പും, മഷി തീരാരായ പേനയും, പിന്നെ കുത്തിക്കുറിച്ചിട്ട ഒരു നോട്ടു പുസ്തകവും.. ആ പുസ്തകതിന്റെ ആദ്യ താളിൽ കുറിച്ചിട്ടിട്ടുണ്ടായിരുന്നു, "ഒരു പുതിയ തുടക്കം" എന്ന്.. അപ്പൊഴേക്കും ആ തട്ടുമ്പുറതിരിക്കുന്ന ഭാഗവതം ചിതലുകൾക്കാഹാരമായിരുന്നു.. അതൊടൊപ്പം, അതിലുണ്ടായിരുന്ന ആ പഴയ നാലുവരി കവിതയും, അച്ഛന്റെ എഴുതും..

8 Shared Thoughts:

Mind Writer! said...

Very nice template!

For the post: lskfjjsdfjsdklfjajdal;kdoropweirweioprwpiwrowierpoiwrpioweprwopeirpoipwiepwo!!!!!!!!

SindhuBhairavi said...

ithu enthaaanu? :) ente kannu poyo?:)

Jinju said...

i liked it! :)

Shravan RN said...

@ Lopa
altered it again :D

@ SB
mailed you !

@ Jinju
:)

Mind Writer! said...

Yeah! I saw white font on white background for a while! Now I see a new one!

Chocolate Lover said...

didn't get the post :(

Chocolate Lover said...

well btw where's the new template?

Shravan RN said...

@ Lopa
hehe.. was testing then.. that demanded more time, and i dont have much time as of now.. so just switched to the older one :)

@ Shriti
thats in malayalam.. its a fiction. and the new temp had probs in chrome and firefox.. so switched back :)

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top